ലക്നൌ : രാജ്യത്തെ തന്നെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഗുജറാത്തിലെ ടെക്സ്റ്റൈൽ ഹബ്ബായ സൂറത്തിൽ സാരികളുടെ നിർമ്മാണം തകൃതിയായി തന്നെ നടക്കുകയാണ്. നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള സാരികളാണ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൂറത്തിൽ ഒരുക്കി കൊണ്ടിരിക്കുന്നത് .
യുപിയിലെ സ്ത്രീകൾക്കിടയിൽ സാരികൾ വിതരണം ചെയ്യുമെന്ന് പറഞ്ഞുള്ള നിരവധി വീഡിയോകൾ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സാരികൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ട് നിറഞ്ഞിരിക്കുന്നു, കൂടാതെ “ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങൾ കൊണ്ടുവരും” എന്ന മുദ്രാവാക്യവും ഇതിലുണ്ട്. ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും.