പ്രമുഖ വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ വ്യാഴാഴ്ച ഇന്ത്യൻ വിപണിയിൽ പുത്തൻ ഹിലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ലോഞ്ച് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ജാപ്പനീസ് വാഹന നിർമ്മാതാവ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ലൈഫ്‌സ്‌റ്റൈൽ പിക്ക്-അപ്പ് വിഭാഗത്തിലെ ആദ്യ മോഡൽ ആണിത് . പുതിയ ടൊയോട്ട ഹിലക്‌സിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില 28 ലക്ഷം രൂപയിൽ ആരംഭിക്കാനാണ് സാധ്യത എന്ന് റിപ്പോർട്ടുകൾ ഉണ്ട് . 22 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുള്ള ഇസുസു വി-ക്രോസ് പോലുള്ളവയ്ക്ക് ഇവൻ ഒരു എതിരാളിയായിരിക്കുമെന്നതിൽ എതൊരു സംശയവും ഇല്ല.
ഇന്ത്യയിൽ വളരെയേറെ ഏറെ പ്രചാരമുള്ള ഫോർച്യൂണർ എസ്‌യുവിയുടെ അതേ അണ്ടർപിന്നിംഗുകളാണ് പുതിയ ടൊയോട്ട ഹിലക്‌സിലും ഉപയോഗിക്കുക. പുതിയ പിക്ക്-അപ്പ് ട്രക്ക് 2021-ൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണർ എസ്‌യുവിയിൽ നിന്ന് ഘടകങ്ങൾ കടമെടുക്കുമെന്ന് പ്രതീക്ഷ അർപ്പിക്കുന്നു. പുറത്ത്, ഹിലക്സ് മസ്കുലർ ബമ്പറുള്ള ആധിപത്യമുള്ള ഫ്രണ്ട് ഫാസിയ ഉപയോഗിക്കും. ഇതിന്റെ ഷഡ്ഭുജ ആകൃതിയിലുള്ള ഗ്രില്ലിൽ കട്ടിയുള്ള ക്രോം ബോർഡറുകളും താഴെയുള്ള സിൽവർ കളർ സ്‌കിഡ് പ്ലേറ്റും അതിന്റെ ആകർഷണീയതയ്ക്ക് കൂടുതൽ സംഭാവന നൽകും. ആധുനിക ടച്ച് കൂടുതൽ ചേർക്കുന്നതിനായി സംയോജിത DRL-കളുള്ള LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഉണ്ടാകും. ഇരട്ട-ക്യാബ് ബോഡി ശൈലി, ലംബമായി അടുക്കിയ ടെയിൽ ലാമ്പുകൾ, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ എന്നിവയാൽ പ്രൊഫൈൽ വളരെയധികം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.