തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതി പൊടിയാടി സ്വദേശി സജു കുര്യൻ (20) നെയാണ് ഇന്നലെ പുലർച്ചെയോടെ ആണ് പിടികൂടിയത്.
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ വിലങ്ങഴിച്ചു മാറ്റിയാണ് സജി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. മണിക്കൂറുകളോളം പൊലീസിനെ മുൾമുനയിൽ നിർത്തിയ പ്രതിയെ പുലർച്ചെയോടെ സ്റ്റേഷന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.