നവമാധ്യമങ്ങളിൽ നിന്ന് ഇടവേളയെടുക്കുന്നെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഡിജിറ്റൽ ഡിടോക്സിംഗ് ഇക്കൊല്ലത്തെ പുതുവർഷ പ്രതിജ്ഞയായി സ്വീകരിക്കുന്നു.
അതിന്റെ ഭാഗമായി വരുന്ന തിങ്കളാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ, യൂട്യൂബ് എന്നീ മാധ്യമങ്ങളിൽ നിന്ന് താൽകാലിക അവധി എടുക്കുകയാണെന്നും താരം അറിയിച്ചു.