കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് പിന്നില്‍ പ്രത്യേക അജണ്ടയെന്ന് കെ മുരളീധരന് എംപി. മന്ത്രി മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രി ആക്കുകയാണ് ലക്ഷ്യം. പിണറായിയുടെ താല്‍പ്പര്യം കണ്ടറിഞ്ഞാണ് കോടിയേരിയുടെ നീക്കം. സമുദായ സമവാക്യം കോണ്‍ഗ്രസ് എപ്പോഴും പാലിക്കാറുണ്ട്.
കഴിവിനൊപ്പം സമുദായ സമവാക്യം കൂടി പരിഗണിച്ചാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കിയത്. താന്‍ മാറിനിന്നതും ഇതേ കാരണം കൊണ്ടാണെന്ന് കെ മുരളീധരന് പറഞ്ഞു.
കോൺഗ്രസ് ന്യൂനപക്ഷങ്ങളിൽനിന്നും ഒരുപാട് അകന്നെന്നും മൃദു ഹിന്ദുത്വമാണ് രാഹുൽ ഗാനധി അടക്കമുള്ള നേതാക്കൾ പയറ്റുന്നതെന്നും കഴിഞ്ഞ ദിവസം കോടിയേരി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുരളീധരന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെ മനസിലിരിപ്പ് നന്നായി അറിയാവുന്ന ആളാണ് കോടിയേരി. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.