ക്ഷേത്രങ്ങള്‍ക്ക് നിത്യ ജീവിതത്തില്‍ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.സാധാരണ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ചില നിഗൂഢമായ വിശ്വാസങ്ങള്‍ക്കും പേരുകേട്ടിരിക്കുന്നു.
കേദാർനാഥ് ക്ഷേത്രം
മന്ദാകിനി നദിക്ക് സമീപം ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ് ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് ചോട്ട ചാര് ധാം ആരാധനാലയത്തിലെ നാല് പ്രധാന സ്ഥലങ്ങളില്‍ ഒന്നായ കേദാര്‍നാഥ് ചരിത്രവുമായും ഐതിഹ്യവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. അഖണ്ഡജ്യോതി എന്നറിയപ്പെടുന്ന, ക്ഷേത്രത്തിലെ തീജ്വാല ഒരിക്കലം അണയാറില്ല എന്നും വിശ്വസിക്കപ്പെടുന്നു.ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ ആണ് ക്ഷേത്രം പൂജകള്‍ക്കായി തുറക്കുക.കോണ്‍ ആകൃതിയില്‍ മൂന്ന് മുഖങ്ങളുള്ള ശിവലിംഗമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനില്‍ നിന്നും പാപമോചനം ലഭിക്കുവാനായി പാണ്ഡവര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്.
കൈലാസേശ്വര ക്ഷേത്രം
ഇന്ത്യയിലെ തെലങ്കാനയിലെ ഭൂപാല്‍പള്ളിയിലെ കാലേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് കാലേശ്വര മുക്തേശ്വര സ്വാമി ക്ഷേത്രം, ഒരേ പീഠത്തില്‍ കാണപ്പെടുന്ന രണ്ട് ശിവലിംഗങ്ങളാണ് ഈ ക്ഷേത്രത്തിന് പ്രാധാന്യമുള്ളത്. അവരെ ശിവന് എന്നും യമന്‍ എന്നും വിളിക്കുന്നു, അവയെ മൊത്തത്തില്‍ കാലേശ്വര എന്നും മുക്തേശ്വര സ്വാമി എന്നും വിളിക്കുന്നു. ത്രിലിംഗ ദേശം അല്ലെങ്കില്‍ “മൂന്ന് ലിംഗങ്ങളുടെ നാട്” എന്നതില്‍ പരാമര്‍ശിച്ചിരിക്കുന്ന മൂന്ന് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കാലേശ്വരം.
ഏകാംബരേശ്വര്‍ ക്ഷേത്രം
ശ്രീകോവിലിനു പിന്നിലെ മാവിന് 3,500 വര്‍ഷം പഴക്കമുള്ള കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ഏകാംബരേശ്വര്‍ ക്ഷേത്രം. പഞ്ചഭൂതങ്ങളില്‍ ഭൂമിയെയാമ് ഇവിടെ ആരാധിക്കുന്നത്. പൃഥ്വിലിംഗം എന്നാണ് ഇവിടുത്തെ ശിവലിംഗം അറിയപ്പെടുന്നത്. 25 ഏക്കര്‍ വിസ്തൃതിയുള്ള ക്ഷേത്ര സമുച്ചയം ഇന്ത്യയിലെ ഏറ്റവും വലിയ സമുച്ചയങ്ങളിലൊന്നാണ്. നാല് ഗോപുരങ്ങള്‍ ഇവിടെ ക്ഷേത്രത്തിനുണ്ട്.
അണ്ണാമലൈ
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവണ്ണാമലൈ നഗരത്തിലെ അണ്ണാമലൈ കുന്നുകളുടെ താഴ്വരയില് സ്ഥിതി ചെയ്യുന്ന അരുണാചലേശ്വര ക്ഷേത്രം അഥവാ അണ്ണാമലൈയ്യര്‍ ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ അഗ്നി ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളില്‍ അഗ്നിയെ ആണ് ഇവിടെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ മൊത്തത്തിലുള്ള വിസ്തീര്‍ണ്ണം ഏകദേശം 10 ഹെക്ടറാണ്, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്.
ശ്രീകാളഹസ്തി ക്ഷേത്രം
തെക്കേ ഇന്ത്യയിലെ ഏറ്റലും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് ആന്ധ്രാ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ശ്രീകാളഹസ്തി ക്ഷേത്രം. ശിവലിംഗത്തില്‍ നിന്ന് ഒഴുകുന്ന രക്തം മറയ്ക്കാന്‍ ധീരനായ കണ്ണപ്പന് തന്റെ നേത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തയ്യാറായ സ്ഥലമാണിതെന്ന് പറയപ്പെടുന്നു. ഈ സമയം ശിവന് അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുകയും മുക്തിയുടെ വരം അദ്ദേഹത്തിന് ദാനമായി നല്‍കുകയും ചെയ്തു. പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ വായുവിനെ പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണിത്. ഈ ക്ഷേത്രം രാഹു-കേതു ക്ഷേത്രമായും ദക്ഷിണ കൈലാസമായും കണക്കാക്കപ്പെടുന്നു.