പ്രമുഖ ജാപ്പനീസ് ബൈക്ക് നിർമ്മാതാക്കളുടെ ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹോണ്ട ഷൈന്‍ ഒരു കോടി ഉപയോക്താക്കള്‍ എന്ന അഭിമാനകരമായ നാഴിക്കല്ല് പിന്നിട്ടതായി കമ്പനി പറയുന്നു. രാജ്യത്ത് 125 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ മുന്‍നിര സ്ഥാനം ആഘോഷിക്കുന്ന വേളയിലാണ് ഈ നേട്ടം എന്നും എക്കാലത്തെയും വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിന് അനുസൃതമായി, ഷൈന്‍ ബ്രാന്‍ഡ് 50 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു എന്നും കമ്പനി വ്യക്തമാക്കി.
29 ശതമാനം ശക്തമായ വാര്‍ഷിക വളര്‍ച്ചയോടെ (എസ്ഐഎഎം വൈടിഡി ഡാറ്റ പ്രകാരം) 125 സിസി വിഭാഗത്തില്‍ ഉപയോക്താക്കളുടെ നമ്പര്‍ വണ്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഷൈന്‍ ഇപ്പോള്‍ ഒരു കോടി ഉപയോക്താക്കളിലേക്ക് എത്തുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിള്‍ എന്ന നേട്ടവും കൈവരിച്ചിരിക്കുകയാണ്.
”വര്‍ഷങ്ങളായി ഷൈന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ഉജ്വലമായ പ്രതികരണത്തിനു മുന്നില്‍ ഞങ്ങള്‍ വിനയാന്വിതരാകുന്നു. ഇന്ത്യ അതിശയകരമായ തിളക്കത്തോടെ 2022 ലെക്ക് യാത്ര ചെയ്യുമ്പോള്‍,പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും ഞങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കളെ മികച്ച ഉല്പന്നങ്ങള് കൊണ്ട് ആഹ്ളാദിപ്പിക്കാനും ഞങ്ങള്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഷൈന്‍ എന്ന ബ്രാന്‍ഡില്‍ തങ്ങളുടെ വിലയേറിയ വിശ്വാസം അര്‍പ്പിക്കുന്ന ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് എച്ച്എംഎസ്ഐ കുടുംബത്തിന്റെ പേരില്‍ ഞാന്‍ നന്ദി പറയുന്നു.”പുതിയ നേട്ടത്തെക്കുറിച്ച് പ്രതികരിക്കുന്ന വേളയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ ശ്രീ. അത്സുഷി ഒഗാതവ്യക്തമാക്കി.