കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ട ഏറ്റവും ഉയര്‍ന്ന നില തൊട്ടതിന് ശേഷമായിരുന്നു വിപണിയുടെ അവസാന തിരിച്ചിറക്കം. ബിഎസ്ഇ സെന്‍സെക്സ് സൂചിക 0.9 ശതമാനം ഇടിഞ്ഞ് 60,754.86 പോയിന്റിലും തിരശ്ശീലയിട്ടു. ചൊവാഴ്ച്ചത്തെ വീഴ്ച്ചയില്‍ നിക്ഷേപകര്‍ക്ക് 3.78 ലക്ഷം കോടിയിലേറെ രൂപ നഷ്ടമായി. ആഗോള വിപണിയില്‍ തുടരുന്ന ദുര്‍ബല ട്രെന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം ചെലുത്തുകയാണ്.
എന്തായാലും 2022 -ല്‍ മികച്ച തുടക്കമാണ് നിഫ്റ്റിയും സെന്‍സെക്സും കയ്യടക്കുന്നത്. ഡിസംബറിലെ വന്‍വീഴ്ച്ചയ്ക്ക് ശേഷം 10 ശതമാനത്തിലേറെ ഉയരാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചു. എസ്ജിഎക്സ് നിഫ്റ്റിയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ബുധനാഴ്ച്ച നിറംമങ്ങിയ തുടക്കമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ കാണാന്‍ കഴിയുക. സിംഗപ്പൂര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന ഇന്ത്യന്‍ നിഫ്റ്റിയാണ് സിംഗപ്പൂര്‍ നിഫ്റ്റി അഥവാ എസ്ജിഎക്സ് നിഫ്റ്റി. ഇന്ത്യന്‍ മാര്‍ക്കറ്റുകളുടെ തുടക്കം എങ്ങനെയായിരിക്കുമെന്ന സൂചന എസ്ജിഎക്സ് നിഫ്റ്റിയാണ് ആദ്യം നല്‍കാറ്.
ചൊവാഴ്ച്ച നിഫ്റ്റി ഫിഫ്റ്റിയില്‍ 43 സ്റ്റോക്കുകള്‍ നഷ്ടം നേരിട്ടപ്പോള്‍ ആറു സ്റ്റോക്കുകള്‍ മാത്രം മുന്നേറി. സെന്‍സെക്സില്‍ മാരുതി സുസുക്കിയാണ് വലിയ തകര്‍ച്ച പേറിയത്. ടെക്ക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി തുടങ്ങിയവരും നഷ്ടം കുറിച്ചവരില്‍ മുന്നിലെത്തി. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ടൈറ്റന്, നെസ്ലെ ഇന്ത്യ എന്നീ സ്റ്റോക്കുകളാണ് നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കിയത്.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.