പൊന്നാനി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെട്ട പൊന്നാനി സ്വദേശികളെ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു.പൊന്നാനിയിലെ കടലോര പ്രദേശത്തെ സാമ്പത്തിക പ്രയാസം നേരിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ചെറുപ്പക്കാരെയാണ് ട്രാവല്‍ ഏജന്റ് ചൂഷണത്തിന് വിധേയമാക്കിയത്.
ജോലിയും വലിയ ശമ്പളവും വാഗ്ദാനം ചെയ്ത് ഒരു ലക്ഷവും അതിലധികവും വാങ്ങിച്ചാണ് പൊന്നാനിയില്‍ നിന്ന് ഏതാനും പേരെ ആലുവ സ്വദേശിയായ ഏജന്റ് ദുബൈയിലേക്ക് എത്തിച്ചത്.താമസവും ഭക്ഷണവും ഇല്ലാതെ പ്രയാസപ്പെടുന്ന ഇവരില്‍ മൂന്നു പേര്‍ക്ക് പൊന്നാനി മണ്ഡലം കെ.എം.സി.സി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു.
നാട്ടിലേക്ക് കയറ്റിവിടാന്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയില്‍ രണ്ട് പേര് പോസിറ്റിവും ഒരാള്‍ നെഗറ്റിവുമായി. രണ്ട് പേര്‍ക്ക് 10 ദിവസത്തെ സമ്പര്‍ക്ക വിലക്ക് സംവിധാനവും മണ്ഡലം കെ.എം.സി.സി ഒരുക്കിക്കൊടുത്തു. ഇവര്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് പൊന്നാനി കൂട്ടായ്മയായ പി.സി.ഡബ്ല്യു.എഫ് എന്ന സംഘടന വഹിക്കുകയും ചെയ്തു.