റായ്പുർ: ചത്തീസ്ഗഡിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലും ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ വനമേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട വനിതകളില്‍ ഒരാളുടെ തലയ്ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു. സുക്മ, ദന്ദേവാഡ, ബാസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്ഡുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഈ വനിത കൊല്ലപ്പെട്ടത്.
ചത്തീസ്ഗഡ്-തെലുങ്കാന അതിര്‍ത്തിയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് നേതാവ് സുധാകറിന്റെയും 40 സായുധ നക്സൽ കേഡർമാരുടെയും നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തെലുങ്കാന പോലീസിന്റെ പ്രത്യേക നക്സൽ വിരുദ്ധ ഗ്രേഹൗണ്ട്സ് യൂണിറ്റിന്റെ ഒരു സംഘം ബീജാപൂർ (ഛത്തീസ്ഗഡ്), മുലുഗു (തെലങ്കാന) ജില്ലകളിലെ വനമേഖലയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.