തൃശൂർ : മൂന്ന് ദിവസത്തെ ആവറേജ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയിട്ടുള്ള സാഹചര്യത്തിൽ നാളെ മുതൽ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികൾ അനുവദിക്കില്ല.
ഉത്സവം, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ മജിസ്ട്രേറ്റും കൂടിയായ കളക്ടർ അറിയിക്കുകയും ചെയ്തു.