ഇടുക്കി : ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സമാപന സമ്മേളനവും ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്തോടുകൂടി നിർമ്മിച്ച പാണ്ടിപ്പാറ ആപ്കോസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
ഇടുക്കി ജില്ലാ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടത്തിയ പരിപാടിയിൽ സെമിനാർ, മികച്ച ക്ഷീരകർഷകരെയും ക്ഷീരമേഖലയ്ക്ക് കൂടുതൽ ഫണ്ട് അനുവദിച്ച ത്രിതല പഞ്ചായത്തുകളെയും ആദരിക്കുകയും ചെയ്തു.
സംഗമത്തിന്റെ ഭാഗമായി നടത്തിയ സെമിനാർ മിൽമ ഡയറക്ടർ ബോർഡംഗം കെ.കെജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. ജോസഫ് റ്റി.ഡി ക്ലാസ് നയിച്ചു. മിൽമ എറണാകുളം മേഖല യൂണിയൻ അംഗം പോൾ മാത്യു സ്റ്റാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡയറി എക്സ്റ്റൻഷൻ ഓഫീസർമാരായ ജാൻസി ജോൺ, ജാസ്മിൻ സി.എ എന്നിവർ ഡയറി ക്വിസ് നയിക്കുകയും ചെയ്തു.