അബുദാബി : യുഎഇയിൽ ഇന്നലെ 2,989 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 945 പേർക്ക് കോവിഡ് മുക്തരായി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നടത്തിയ മൂന്നര ലക്ഷത്തോളം കോവിഡ് പരിശോധനകളിൽ നിന്നാണ് വൈറസ് ബാധിതരെ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 44,829 ആയി ഉയർന്നു. നാലു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 2195 ആയി. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കൊറോണ രോഗ ബാധയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 3067 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.