മൊഹാലി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ ഭഗവന്ദ് മൻ നയിക്കും. ഭഗവന്ദ് മന്നിനെ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്.
നേരത്തെ മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഎപി വോട്ടര്‍മാര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. പതിനഞ്ച് ലക്ഷത്തോളം വോട്ടര്‍മാര്‍ ഈ വോട്ടിങ്ങില്‍ പങ്കെടുത്തെന്ന് എഎപി അവകാശപ്പെട്ടിരുന്നു. 93 ശതമാനം ആളുകളും ഭഗവന്തിന് വോട്ട് ചെയ്തു എന്നാണ് എഎപി പറയുന്നത്.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 14ന് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്, ഗുരു രവിദാസ് ജയന്തി ആഘോഷങ്ങള്‍ പരിഗണിച്ച് നീട്ടിവയ്ക്കുകയായിരുന്നു. പഞ്ചാബില്‍ അഭിപ്രായ സര്‍വെകളില്‍ ഉള്‍പ്പെടെ എഎപിക്ക് വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.