നടി കീർത്തി സുരേഷ് കോവിഡ് മുക്തയായി. രോഗം ഭേദമായ വിവരം കീർത്തി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്നേഹത്തിനും പ്രാർത്ഥനകൾക്കും താരം നന്ദി കുറിച്ചു. ”നെഗറ്റീവ് എന്നതിന് ഈ ദിവസങ്ങളിൾ ഒരു പോസിറ്റീവ് അർത്ഥമാണ്. നിങ്ങളുടെയെല്ലാം സ്നേഹത്തിനും പ്രാർത്ഥനകൾക്കും ഒരുപാട് നന്ദി”- കീർത്തി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം കീർത്തി അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നായിരുന്നു നേരത്തെ കീര്‍ത്തി സുരേഷ് അറിയിച്ചിരുന്നത്. എല്ലാവിധ മുൻകരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കോവിഡ് പിടിപെട്ടു. വൈറസ് പടരുന്നതിൻ്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂവെന്നായിരുന്നു കീര്‍ത്തി സുരേഷ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ച് എഴുതിയിരുന്നത്.
‘Negative’ can mean a positive thing these days. Grateful for all your love and prayers, hope you had a lovely Pongal and Sankaranthi! 🤗❤️ pic.twitter.com/Sop5wPfBA1
— Keerthy Suresh (@KeerthyOfficial) January 18, 2022
ഇതുവരെ വാക്സിൻ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിച്ചിരുന്നു. ഗുരുതരമായ രോഗലക്ഷണങ്ങൾ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകൾ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കീര്‍ത്തി സുരേഷ് എഴുതിയിരുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു.
എന്തായാലും വളരെ വേഗം തന്നെ കീര്‍ത്തി സുരേഷിന് കോവിഡ് ഭേദമായതിൻ്റെ ആശ്വാസത്തിലാണ് ആരാധകര്‍. ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം ‘സര്‍കാരു വാരി പാട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കായിദം’, ‘ഭോലാ ശങ്കര്‍’ തുടങ്ങിയവയിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളായുണ്ട്.