ആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിലെ ആർ. ഒ പ്ലാന്റുകളിൽ ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തി.മാമ്മൂട് ജംഗ്ഷനു തെക്കുവശത്തുള്ള അമാൻ മൻസിലിൽ അജീബ്, കാളാത്ത് ജംഗ്ഷനു വടക്കുവശത്തുള്ള തിരുനെല്ലിവെളി വീട്ടിൽ അശോക് കുമാർ, തലവടി അമ്പലത്തിനു കിഴക്കുവശം വേലിയാം കുളങ്ങരവീട്ടിൽ ജ്യോതി എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള ആർ. ഒ പ്ലാൻറുകളിൽ നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തുകയും ചെയ്തു.
വൃത്തിഹീനമായ പരിസരം, കുഴൽക്കിണറിലെ ജലം ഉപയോഗിക്കുക, കൃത്യമായ ഇടവേളകളിൽ ഫിൽട്ടറുകൾ മാറ്റാതിരിക്കുക, ജലം വാങ്ങുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക എന്നീ ന്യൂനതകളാണ് പരിശോധനകളിൽ കണ്ടെത്തിയത്. പ്ലാന്റും പരിസരവും വൃത്തിയായും രേഖകൾ ക്രമബദ്ധമായും സൂക്ഷിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എച്ച്.ഐ അനിൽകുമാറിന്റെ നേതൃത്ത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ഐ മാരായ ടെൻഷി സെബാസ്റ്റ്യൻ,രഘു, ഗിരീഷ് തുടങ്ങിയവർ പങ്ക് എടുത്തു.