തിരുവനന്തപുരം: വർക്കലയിൽ നഴ്സിംഗ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കോവിഡ് ബാധിച്ച് മരിച്ചത്. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
പരിശോധനയിലൂടെ മാത്രമേ മറ്റു രോഗങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ. കല്ലറ സിഎഫ്എല്‍ടിസിയില്‍ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസം ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.