2019 മുതല്‍ തന്നെ ഉടമസ്ഥനായ ഇലോണ്‍ മസ്‌ക് ടെസ്ല കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു.എന്നാല്‍ അടുത്തെങ്ങും ടെസ്ല ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ ഇടയില്ലെന്ന സൂചനയാണ് മസ്‌ക് നല്‍കുന്നത്.കാര്‍ ഇന്ത്യയിലെത്തിക്കാന്‍ ഒരുപാട് വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെന്ന് സൂചനയാണ് ട്വീറ്റിലൂടെ എലോണ്‍ മസ്‌ക് പങ്കുവെച്ചിരിക്കുന്നത്.
ടെസ്ലയുടെ ഇലക്‌ട്രിക് കാറുകള്‍ എപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നുള്ള ഒരു ആരാധകന്റെ ട്വിറ്റര്‍ ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനി രാജ്യത്ത് പല വെല്ലുവിളികളും നേരിടുന്നതായാണ് മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്.
നികുതി അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്ല യാഥാര്‍ഥ്യമാവാന്‍ വൈകുന്നത്.സര്‍ക്കാരുമായി ഇപ്പോഴും ഒരുപാട് വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്. നിലവില്‍ 100 ശതമാനം ഡ്യൂട്ടിയില്‍ നില്‍ക്കുന്ന സിബിയു ഇറക്കുമതി ചെയ്ത ഇലക്‌ട്രിക് കാറുകളുടെ നികുതി കുറയ്ക്കുന്നതിനായി മസ്‌ക് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
കര്‍ണാടകയിലെ ബെംഗളൂരുവില്‍ ആസ്ഥാനമായി ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബ്രാന്‍ഡ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രാന്‍ഡ് തങ്ങളുടെ ഉന്നത ഔദ്യോഗിക പ്രതിനിധികളെ നിയമിക്കുകയും ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ കമ്ബനിയുടെ ഷോറൂമുകളും സര്‍വീസ് സെന്ററുകളും തുറക്കാനും നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.