കോന്നി: കെ.എസ്.ആർ.ടി.സി ഡിപ്പോ യാഡ് നിർമ്മാണത്തിനായി ഒരു കോടി രൂപ കൂടി അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഡിപ്പോ പ്രവർത്തനം ആരംഭിക്കുന്നതിനു മുന്നോടിയായുള്ള യാഡ് നിർമ്മാണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. പത്തനാപുരം ഡിപ്പോയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്ക് 31 മുതൽ കെ.എസ്.ആർ.ടി.സി പുതിയ സർവീസ് തുടങ്ങും. മാങ്കോട്, എലിക്കോട്, അതിരുങ്കൽ, കോന്നി, ആനകുത്തി വഴിയാണ് ബസ് സർവീസ് നടത്തുക. ഏപ്രിൽ മുതൽ ഗ്രാമ വണ്ടി പദ്ധതി പരീക്ഷണാർത്ഥത്തിൽ ആരംഭിക്കുമെന്നും അറിയിച്ചു. തുടർന്ന് സംസ്ഥാനം മുഴുവൻ പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.യു ജനീഷ് കുമാർ എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്.അയ്യർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ.വി.നായർ, ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, പി ജെ അജയകുമാർ,ശ്യാംലാൽ,അലക്‌സ് കണ്ണമല, വിക്ടർ ടി തോമസ്,സന്തോഷ് കുമാർ, അബ്ദുൾ മുത്തലീഫ് ,തുളസിമണിയമ്മ,കെ.ജി ഉദയകുമാർ, രാജു നെടുവംമ്പുറം, സണ്ണി ജോർജ്, ഫൈസൽ, കെ.എസ് ആർ.ടി.സി സോണൽ മാനേജർ അനിൽ കുമാർ തുടങ്ങിയവർ പങ്ക്എടുത്തു .