ദുബായ്: ഊർജ പുനരുപയോഗത്തിൽ യുഎഇ മുൻനിര രാജ്യമായി തുടരുന്നുവെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. കാലാവസ്ഥാ പ്രവർത്തനം, ഊർജ പരിവർത്തനം, പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാരമായി പുനരുപയോഗ ഊർജം സ്വീകരിക്കൽ എന്നീ മേഖലകളിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് യുഎഇയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ജീവിതത്തിലും ആരോഗ്യത്തിലും അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം വിശദമാക്കി. അബുദാബി സുസ്ഥിരത വികസന വാരത്തിന്റെ ഉദ്ഘാടന നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സ്പോ വേദിയിലെ ദുബായ് എക്സിബിഷൻ സെന്ററിലായിരുന്നു ഉദ്ഘാടന ചടങ്ങ് നടന്നത്. അബുദാബി സുസ്ഥിരത വികസന വാരം സഹകരണം, വിജ്ഞാന വിനിമയം, നിക്ഷേപം, നവീകരണം എന്നിവയ്ക്കായി ഒരു ആഗോള പ്ലാറ്റ്ഫോം നൽകുന്നുണ്ട്.