നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമം.തെന്നിന്ത്യയിലെ സൂപ്പർ താരം ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വിവാഹ ബന്ധം വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.
വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറയുന്നു.
തികച്ചും അപ്രതീക്ഷിതമായി ഇപ്പോള്‍ ഇരുവരും വേർപിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് സിനിമാ പ്രേക്ഷകരിലും പൊതുജനങ്ങളിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.