തിരുവനന്തപുരം; കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കോവിഡ് പടരുന്നു. തിരുവനന്തപുരം ഡിപ്പോയിൽ നാൽപ്പതിലധികം ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി ചീഫ് ഓഫീസിലെ ജീവനക്കാർക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.പമ്പ സർവീസ് കഴിഞ്ഞെത്തിയവരും കോവിഡ് ബാധിതരിൽ ഉൾപ്പെടുന്നു. ആറ്റിങ്ങൽ യൂണിറ്റിൽ മാത്രം പത്ത് ഡ്രൈവർമാർക്കും ഏഴ് കണ്ടക്ടർമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാർക്കിടയിലെ കോവിഡ് വ്യാപനം ബസ് സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.10 ദിവസം കൊണ്ട് നാലിരട്ടി വർധനയുണ്ടായെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി. കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്.