കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 53-)മത്തെ ഓൺലൈൻ ബാച്ച് മന്ത്രി അഹ്മദ് ദേവർകോവിൽ (കേരള തുറമുഖങ്ങൾ, മ്യൂസിയം, പുരാവസ്തു മന്ത്രി) ഉദ്ഘാടനം നിർവഹിച്ചു. ബിന്ദു സരസ്വതി ഭായ് (സീനിയർ ഇവാലുയേറ്റർ ) ആദ്യക്ഷത വഹിച്ച പരിപാടിയിൽ സന നജീബ് മുഹമ്മദ് (53 ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഷബീന കെ ( ഡെപ്യൂട്ടി മേയർ, കണ്ണൂർ കോർപറേഷൻ ),ബാബാ അലക്സാണ്ടർ (ഗ്ലോബൽ ഗുഡ്വിൽ അംബാസിഡർ, എൻ സി ഡി സി മാസ്റ്റർ ട്രെയിനർ) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മർസില പർവീൻ (എൻ സി ഡി സി ഫാക്കൾട്ടി )ആശംസ അർപ്പിച്ചു.
പുതുതലമുറയെ ക്രിയാത്മകരായി വളർത്തി കൊണ്ടുവരാനുള്ള പരിശീലകരെയാണ് എൻ സി ഡി സി സമൂഹത്തിന് സമർപ്പിക്കുന്നത്. അതുപോലെ തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി സമൂഹത്തിൽ മുൻകൈയെടുക്കുന്ന എൻ സി ഡി സിയെ പ്രശംസിച്ചും അമ്മയുടെ കരലാളനയേറ്റ് വരുന്ന കുഞ്ഞുങ്ങളെ വിശ്വാസപൂർവം ഏല്പിക്കുന്ന കരങ്ങളാണ് പ്രീ പ്രൈമറി അദ്ധ്യാപകർ അതുകൊണ്ട് തന്നെ അമ്മയെ പോലെ സ്നേഹിച്ചും നല്ല അറിവ് പകർന്നു നൽകിയും സുഹൃത്തായും നല്ലൊരു അടിത്തറ സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്ന് അദ്ധ്യാപക വിദ്യാർത്ഥികളെ ആശംസിച്ചുമാണ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം നിർവഹിച്ചത്. ഒടുവിൽ വാസില തൻവീർ (എൻ സി ഡി സി ഫാക്കൾട്ടി ) നന്ദി അർപ്പിക്കുകയും ചെയ്തു. ബാച്ചിലേക്ക് അപേക്ഷകൾ തുടരുന്നതായും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846808283 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.