അബുദാബി: അബുദാബിയില്‍ രാജ്യന്തര വിമാനത്താവളത്തിന് സമീപത്തായി സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. സംഭവത്തിൽ നിര്‍മ്മാണ മേഖലയായ മുസ്സാഫയില്‍ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. ഡ്രോണ്‍ ആക്രമണമാണ് എന്നാണ് സൂചനകൾ. പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആക്രമണം നടത്തിയത് യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമത സേനയെന്നും റിപ്പോർട്ട് ഉണ്ട്. വരും മണിക്കൂറുകളില്‍ തുടര്‍ച്ചയായി ആക്രമണം നടത്തുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.