ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതാണ് പുതിയ ചട്ടമെന്ന് മന്ത്രി പറഞ്ഞു. മുന്നിലും പിന്നിലും ഇരിക്കുന്നവരില്‍ ഫ്രണ്ടല്‍, ലാറ്ററല്‍ കൊളീഷനുകളുടെ ആഘാതം കുറയ്ക്കാന്‍ ഇത് കൂടുതല്‍ സഹായിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഫ്രണ്ട് യാത്രക്കാര്‍ക്കും എയര്‍ബാഗുകള്‍ ഘടിപ്പിക്കുന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ഡ്രാഫ്റ്റ് റെഗുലേഷന്‍ അനുസരിച്ച്, കാര്‍ നിര്‍മ്മാതാക്കള്‍ സൈഡ് എയര്‍ബാഗുകളും കര്‍ട്ടന്‍ എയര്‍ബാഗുകളും നല്‍കേണ്ടിവരും.റോഡ് സുരക്ഷ എന്നത് ഇന്ത്യയിലെ ഒരു പ്രധാന ആശങ്കയാണ്, കൂടാതെ അടിസ്ഥാന സൗകര്യങ്ങളും പൊതു അവബോധവും പോലുള്ള മറ്റ് വശങ്ങളും ഇതിനായി പരിഗണിക്കേണ്ടതുണ്ട്. ആറ് എയര്‍ബാഗുകള്‍ക്കായുള്ള പുതിയ നിയമം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്, ഈ സുരക്ഷാ ക്രമീകരണങ്ങളിലെ കാലാനുസൃതമായ മാറ്റത്തിന്റെ വേഗത കുറയില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് കാര്‍ നിര്‍മ്മാതാക്കള നിര്‍ബന്ധമായി അനുശാസിക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി അംഗീകാരം നല്‍കി.അധിക എയര്‍ബാഗുകള്‍ ഏകദേശം 30,000 രൂപയോളം വാഹനത്തിന്റെ വില ഉയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകളുടെ സുരക്ഷാ നേട്ടം അതിലും വിലയേറിയതാണ്.
പുതിയ ഉത്തരവ് സ്വാഗതാര്‍ഹമായ മാറ്റമാണ്, അത് ഇന്ത്യയില്‍ കാറുകള്‍ സുരക്ഷിതമാക്കുന്നതില്‍ വളരെയധികം മാറ്റം വരുത്തും എന്നതില്‍ സംശയമില്ല. എന്നാല്‍ സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയാണ്.കൂടാതെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് തുടങ്ങിയ ആക്ടീവ് സുരക്ഷാ ഫീച്ചറുകള്‍ മറ്റ് രാജ്യങ്ങളില്‍ വ്യാപകമാണ്. കൂടാതെ, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ പോലെ നിലവാരമുള്ള ചില ഉപയോഗപ്രദമായ സുരക്ഷ കിറ്റുകളെ പുതിയ നിര്‍ദ്ദേശം കവര്‍ ചെയ്യുന്നില്ല.
ഈ മെച്ചപ്പെടുത്തലുകള്‍ ക്രാഷ് ടെസ്റ്റ് ഫലങ്ങളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. സുരക്ഷാ പരിശോധനകളില്‍ ഇതിനകം ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റേറ്റിംഗുകള്‍ നേടിയ മഹീന്ദ്ര, ടാറ്റ വാഹനങ്ങള്‍ പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നതോടെ കൂടുതല്‍ മികച്ചതായി മാറും എന്ന് നിസംശയം പറയാന്‍ സാധിക്കുന്നതാണ്.