തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ടൂറിസം മേഖലകൾക്ക് വെല്ലുവിളിയായി വരികയാണ്.ഏറെ നാളത്തെ ഒരിടവേളക്ക് ശേഷം വീണ്ടും ഉണർന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളും യാത്ര പ്രേമികളും ഒരുപോലെ ഇനി ഒതുങ്ങേണ്ട അവസ്ഥയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.കേസുകൾ കൂടുതൽ ഉള്ള പ്രദേശങ്ങളിലാണ് നിയന്ത്രണങ്ങൾ കൂടുതലും കടുപ്പിക്കുന്നതും.
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉള്ളത്. കഴിഞ്ഞ ദിവസം നാലായിരത്തലധികം പേര്‍ക്കാണ് വൈറസ് ബാധ. ചികിത്സയിലുള്ളവരുടെ എണ്ണം 21000ലധികമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യയാത്രകള്‍ മാത്രമെ നടത്താവൂ എന്നും ജില്ലാ ഭരണകൂടം നിര്‍ദേശത്തില്‍ പറയുന്നു.
തിരുവനന്തപുരത്തു ചൊവ്വാഴ്ച മുതല്‍ പൊന്‍മുടി ടൂറിസം കേന്ദ്രം അടയ്ക്കും.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയില്‍ വലിയ രീതിയില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.അതേസമയം പൊന്‍മുടിയിലെത്താനായി ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു. മാത്രമല്ല ബുക്ക് ചെയ്തവര്‍ക്ക് നാളെ കൂടി പ്രവേശനം അനുവദിക്കും.

















