തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണം കർശനമാക്കിയ സാഹചര്യത്തിൽ സിപിഐയുടെ ജനുവരി 31വരെയുള്ള എല്ലാ പൊതു പരിപാടികളും മാറ്റിവച്ചതായി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലംതല ധർണയും ഒഴിവാക്കി. കോവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ പാർട്ടിയുടെ സംഘടന പരിപാടികൾ നടത്താവൂവെന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും പാർട്ടി ഘടകങ്ങളോട് അഭ്യർഥിച്ചതായും കാനം അറിയിച്ചു.