തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ക്രിസ്മസ് – ന്യുഇയർ ബംപര്‍ സമ്മാനം പ്രഖ്യാപിച്ചു. 12 കോടിയുടെ ഒന്നാം സമ്മാനം XG218582 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില. രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. രണ്ടാം സമ്മാനം ആറുപേര്‍ക്കായി മൂന്നു കോടി രൂപ നല്‍കും.
50 ലക്ഷം വീതമാണ് ഒരോ ആള്‍ക്കും ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റതോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടിച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചിരുന്നു