പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിനെ തുടർന്ന് കോൺഗ്രസിലുണ്ടായ ലഹളയ്ക്ക് നിയമസഭ തിരഞ്ഞെടുപ്പോടെ ശമനമായിരുന്നെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രശ്നങ്ങൾ തലപൊക്കുന്നു.കഴിഞ്ഞ ദിവസം ചെട്ടിപ്പടിയിൽ നടന്ന മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കൺവെൻഷനിൽ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് ടി.എൻ പ്രതാപനെക്കൂടാതെ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തെങ്കിലും മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം യുഡിഎഫ് ചെയർമാനും പങ്ക് എടുത്തില്ല.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കൺവെൻഷനിൽ പങ്ക് എടുക്കാത്ത സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പി. ഹംസക്കോയ, ബ്ലോക്ക് പ്രസിഡന്റ് പാണ്ടി അലി , അഷ്റഫ് താനൂർ എന്നിവർക്കെതിരെ നടപടി ഉണ്ടാകുമെന്നു സൂചന ഉണ്ട് .അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവില്ലെന്ന ടി.എൻ. പ്രതാപന്റെ പ്രസ്താവന ഇതിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു .