മസ്കത്: കായിക രംഗത്തെ സഹകരണവും അനുഭവങ്ങളുടെ കൈമാറ്റവും ലക്ഷ്യമിട്ട് ഒമാനും ബഹ്റൈനും കരാറില്‍ ഒപ്പുവെച്ചു.കരാര്‍ പ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക രംഗത്തെ വികസനത്തിനുതകുന്ന സംയുക്ത പരിപാടികള്‍ സ്വീകരിക്കും.
മസ്കത്തില് നടന്ന ചടങ്ങില്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിന് ബിന്‍ ഹൈതം അല്‍ സഈദ്, ബഹ്റൈന്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആദ്യ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ അതോറിറ്റി സ്പോര്‍ട്സ് പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുമാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.