തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ഐക്ക് നേരെ ആക്രമണം. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐയ്ക്ക് നേരെയാണ് ആക്രമണം നടത്തിയത്. എസ്ഐ ഷറഫുദ്ദീന് നേരെയായിരുന്നു ആക്രമണം. റോഷന് എന്നയാളാണ് ആക്രമണം നടത്തിയത്.
പുലര്‍ച്ചെ ഒരു മണിയോടെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലേക്ക് ടോര്‍ച്ചടിച്ച് പരിശോധിക്കുകയായിരുന്നു. ഇതുകണ്ട് എത്തിയ യുവാവ് പോലീസുമായി വാക്കേറ്റം നടത്തി. തുടര്‍ന്നാണ് എസ്ഐക്ക് നേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായ റോഷന് ഇപ്പോള്‍ റിമാന്‍ഡിലാണ്.