ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിൻറെ X3 ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് ആരംഭിച്ചു.കുറഞ്ഞ കാലയളവിൽ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.മുഖംമിനുക്കി എത്തുന്ന എസ്‌യുവി വാങ്ങാന്‍ താത്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ X3 ഓണ്‍ലൈനായും അവരുടെ പ്രാദേശിക ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകള്‍ വഴിയും വാഹനം ബുക്ക് ചെയ്യാം. കൂടാതെ ആഡംബര എസ്‌യുവി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 2 ലക്ഷം രൂപ വിലയുള്ള 20 ഇഞ്ച് ‘M’ അലോയ് വീലുകളിലേക്ക് സൗജന്യ അപ്‌ഗ്രേഡും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.
പുത്തന്‍ മോഡലിലെ മാറ്റങ്ങള്‍ സൂക്ഷ്മമാണെങ്കിലും X3 ഫെയ്‌സ്‌ലിഫ്റ്റില്‍ വലിയ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്‍, പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതിയ ഫ്രണ്ട് ആപ്രോണ്‍, വിന്‍ഡോ ചുറ്റുപാടുകളിലും റൂഫ് റെയിലുകളിലും അലുമിനിയം ഫിനിഷ് എന്നിവയെല്ലാം ഇടംപിടിക്കും.പോയ വര്‍ഷം വിദേശത്ത് അവതരിപ്പിച്ച മോഡലില്‍ കാണുന്ന മിക്ക പരിഷ്ക്കാരങ്ങളും നമ്മുടെ നിരത്തുകളില്‍ എത്തുന്ന പുതിയ കാറും വഹിക്കും.
കാറിനുള്ളിലേക്ക് കയറിയാൽ പുതിയ 4 സീരീസിന് അനുസൃതമായി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ ക്യാബിന്‍ പരിഷ്ക്കരിച്ച സെന്റര്‍ കണ്‍സോള്‍ ഉപയോഗിച്ച് നവീകരിക്കും. ഇതിനര്‍ഥം പുതിയ 12.3 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം മധ്യഭാഗത്തായി ഇടംപിടിക്കുമെന്നാണ് ചുരുക്കം.കൂടാതെ പുതിയ സ്റ്റിയറിംഗ് വീല്‍, ഡ്രൈവ് മോഡ് സെലക്‌ട് ചെയ്യുന്നതിനുള്ള അനലോഗ് ഡയല്‍, പനോരമിക് സണ്‍റൂഫ്, സീറ്റുകള്‍ക്ക് സുഷിരങ്ങളുള്ള സെന്‍സാടെക് സിന്തറ്റിക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിവ ബിഎംഡബ്ല്യു നല്‍കിയിട്ടുണ്ട്.
പുതിയ ബിഎംഡബ്ല്യു X3 നിലവിലെ മോഡലിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്.വാഹനം നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് അരങ്ങേറ്റം ഇത്രയും വൈകിപ്പിച്ചത്.