ഇന്ത്യന്‍ പൗരന്മാര്ക്ക് 14 ദിവസത്തേക്ക് വിസയില്ലാതെ ഭൂട്ടാനില്‍ ചിലവഴിക്കാം.ലോകത്തിലെ കരുത്തരായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളില്‍ 83-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതനുസരിച്ച് മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യയില്‍ നിന്നും 60 രാജ്യങ്ങളിലേക്ക് യാത്ര പോകാം.2006 മുതല്‍ ഇന്ത്യ 35 ലക്ഷ്യസ്ഥാനങ്ങള്‍ കൂടി ചേര്‍ത്തു. പട്ടികയിലെ ഏറ്റവും പുതിയ രാജ്യം ഒമാന്‍ ആണ്.കിഴക്കന്‍ ഹിമാലയത്തിന്റെ രാജ്യമായ ഭൂട്ടാന് മറ്റു രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒന്നാണ്.മാലിദ്വീപ് കഴിഞ്ഞാല്‍ ദക്ഷിണേഷ്യയില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണിത്.
ലോകത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ ഒന്നായ ഡൊമിനിക്ക.വെസ്റ്റ് ഇന്‍ഡീസിലെ ദ്വീപ് രാജ്യമാണ്. കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക എന്നാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ പേര്. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസയില്ലാതെ 180 ദിവസമോ 6 മാസമോ ഇവിടെ താമസിക്കാം. പര്‍വതങ്ങള്‍, മഴക്കാടുകള്‍, ശുദ്ധജല തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ചൂട് നീരുറവകള്‍, ബീച്ചുകള്‍, ഡൈവിംഗ് സ്പോട്ടുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട്.
രാജ്യത്ത് താമസിക്കുന്ന കാലയളവില്‍, നിങ്ങള്‍ക്ക് പര്‍വത സാഹസിക ട്രെക്കിംഗിലും ഹൈക്കിംഗിലും പങ്കെടുത്താം. ജൊമോല്ഹാരി ബേസ് ക്യാമ്ബ് ട്രെക്ക്, മസാഗാംഗ് ട്രെക്ക്, സ്നോമാന്‍ ട്രെക്ക് എന്നിവ രാജ്യം സന്ദര്‍ശിക്കുമ്ബോള്‍ പോകാവുന്ന ജനപ്രിയ ട്രെക്കുകളില്‍ ചിലതാണ്. ഇവ കൂടാതെ, യുനെസ്കോ ഉള്‍പ്പെടുത്തുന്നതിനായി എട്ട് പ്രഖ്യാപിത താല്‍ക്കാലിക സൈറ്റുകള്‍ ഭൂട്ടാനുണ്ട്, അവ സന്ദര്‍ശിക്കാവുന്നതാണ്.
വെസ്റ്റ് ഇന്‍ഡീസിലെ മറ്റൊരു രാജ്യമായ ഗ്രെനഡയും ഇന്ത്യന്‍ വിനോദസഞ്ചാരികളെ വിസയില്ലാതെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നു, വിസ ആവശ്യമില്ലാതെ 90 ദിവസം വരെ രാജ്യത്ത് തുടരാം. പരമ്ബരാഗത കടല്‍ത്തീരവും ജല-കായിക വിനോദസഞ്ചാരവും പിന്നെ ഇക്കോ ടൂറിസവും രാജ്യത്തേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
മധ്യ അമേരിക്കയിലെ ഏറ്റവും ചെറുതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ രാജ്യമാണ് എല്‍ സാല്‍വഡോര്‍. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസത്തേക്ക് രാജ്യത്ത് തങ്ങാനും രാജ്യം അനുവദിക്കുന്നു. മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായി ഇവിടുത്തെ ബീച്ചുകളാണ് ഏറെ ആകര്‍ഷകം. സാന്‍ ഇഗ്നാസിയോ, സാന്താ അന, സാന്‍ മിഗുവലിലെ പ്ലേയ ലാസ് ഫ്ലോറസ് എന്നിവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകള്‍.