പൊൻകുന്നം: കേന്ദ്രം കർഷകർക്കായി നൽകിക്കൊണ്ടിരുന്ന വളം സബ്സിഡി ഇല്ലാതാക്കുകയും മാർക്കറ്റിൽ വളത്തിന് അന്യായമായി വില ഈടാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യം ഉന്നയിച്ചു. കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് റിച്ചു പൊൻകുന്നതിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. രാഹുൽ ബി.പിള്ള, ജോബി വെട്ടിമല ഷിജോ കൊട്ടാരം, തോമസ്ക്കുട്ടി മഞ്ഞപ്പള്ളിക്കുന്നേൽ, വിഷ്ണുദേവ് മാന്താട്ട്, ഫിനോ പുതുപ്പറമ്പിൽ, ലിജോ കുന്നപ്പള്ളി എന്നിവർ സംസാരിക്കുകയും ചെയ്തു.