കണ്ണൂര്‍ പോസ്റ്റല്‍ പരിധിയില്‍പെട്ട വിവിധ പഞ്ചായത്തുകളില്‍ തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളുടെ വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡിവിഷന്റെ പരിധിയില്‍പെട്ട മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഉണ്ടായിരിക്കും.പ്രായപരിധി 18 നും 50 നും ഇടയില്‍, പഞ്ചായത്ത് തലത്തിലാണ് നിയമനം.
അപേക്ഷകര്‍ പേര്, വയസ്സ്, യോഗ്യത, വിലാസം, മൊബൈല്‍ നമ്ബര്‍ എന്നിവ സഹിതം എഴുതി തയ്യാറാക്കിയ അപേക്ഷ രേഖകളുടെ പകര്‍പ്പ് സഹിതം സൂപ്രണ്ട് ഒാഫ് പോസ്റ്റോഫീസസ്, കണ്ണൂര്‍ ഡിവിഷന്, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ ജനുവരി 20നകം ലഭിക്കണം.