ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. ഇയാള്‍ക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്.
അഫ്ഗാനിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെട്ട് 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്. അമേരിക്കന്‍ സമയം ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിയില്‍ ആക്രമി കടന്നു കൂടിയത്. ബന്ദികളില്‍ ഒരു ജൂത പുരോഹിതനും ഉള്‍പ്പെടുന്നു. അക്രമിയുടെ കയ്യില്‍ ആയുധങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സംഭവത്തില്‍ ആഫിയയ്ക്ക് ബന്ധിമില്ലെന്ന് അവരുടെ അഭിഭാഷകന് പറഞ്ഞു. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അക്രമകാരിയുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പോലീസ് നല്കുന്ന വിവരം. അക്രമിയുമായി പോലീസ് ആശയവിനിമയം തുടരുകയാണ്. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.