ബംഗളൂരു: കർണാടകയിൽ പ്രതിദിന കേസുകൾ മുപ്പതിനായിരം കടന്നു. ശനിയാഴ്ച മാത്രം 32,793പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഏഴുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 1,69,850 പേരാണ് കോവിഡ് പോസിറ്റിവായി ഐസൊലേഷനിലുള്ളത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 15 ശതമാനമായി ഉയർന്നു.
ബംഗളൂരു അർബനിൽ മാത്രം ശനിയാഴ്ച 22,284 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,18,479 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. മൂന്നാം തരംഗത്തിന്റെ പ്രഭവ കേന്ദ്രമായ ബംഗളൂരുവിന് പുറമെ മറ്റു ജില്ലകളിലും രോഗവ്യാപനം രൂക്ഷമായി. മൈസൂരുവിലും ഹാസനിലും തുമകുരുവിലും ദക്ഷിണ കന്നടയിലും ഉൾപ്പെടെ പ്രതിദിന കേസുകൾ കുത്തനെ വർധിച്ചു.
മൂന്നാം തരംഗം ആരംഭിച്ചശേഷം ആദ്യമായാണ് കർണാടകയിലെ കോവിഡ് പ്രതിദിന കേസുകൾ 30,000കടക്കുന്നത്. മറ്റു ജില്ലകളിലും രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാർ തീരുമാനം. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയുള്ള വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് കേരള -കർണാടക അതിർത്തിയിൽ ശനിയാഴ്ച വാഹന പരിശോധന കർശനമാക്കി.