ലക്നോ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി എം.എൽ.എ നാഹിദ് ഹസനെ ഗുണ്ടാ നിയമം ചുമത്തി അറസ്റ് ചെയ്തു. ഗുണ്ടാ നിയമപ്രകാരമുള്ള പഴയ കേസിലാണ് അറസ്റ്റ്. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി സ്ഥാനാർഥിയാണ് നാഹിദ്.
തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പിറ്റേന്നാണ് നാഹിദ് ഹാസന്റെ അറസ്റ്റ്. ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ഏക സ്ഥാനാർഥിയാണ് നാഹിദ് ഹസൻ. ഗുണ്ടാ നിയമം ചുമത്തിയതിന് ശേഷം ഇദ്ദേഹം ഒളിവിലായിരുന്നു.
അതേസമയം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ആസാദ് സമാജ് പാർട്ടിയും സമാജ്വാദി പാർട്ടിയുമായുള്ള (എസ്പി) സഖ്യ സാധ്യത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തള്ളി.