ഛണ്ഡീഗഡ്: സിനിമ ടിക്കറ്റ് റദ്ദാക്കി റീഫണ്ട് നല്കാന് വിസമ്മതിച്ചതിന് ഓണ്‍ലൈന്‍ മൂവി ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിന് പിഴ.2019ലാണ് കേസിന് ആസ്പദമായ സംഭവം. 2019 ഡിസംബര്‍ മൂന്നിന് ‘ബാല’ സിനിമയുടെ രണ്ട് ടിക്കറ്റ് ഇയാള്‍ മൊബൈലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്തു. ബുക്ക് മൈ ഷോ ആപ്ലിക്കേഷന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഡിസംബര്‍ അഞ്ചിന് പി.വി.ആര് സിനിമാസിലാണ് ടിക്കറ്റ് ബുക്കറ്റ് ചെയ്തിരുന്നത്. 636.72 രൂപ ക്രെഡിറ്റ് കാര്‍ഡ് വഴി അടക്കുകയും ചെയ്തു.ഛണ്ഡീഗഡ് സ്വദേശിയായ രവീന്ദര്‍ സിങ്ങിന് 5000 രൂപ നല്‍കണമെന്നാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നിര്‍ദേശം.എന്നാല്‍, ഡിസംബര്‍ അഞ്ചിന് അസുഖം ബാധിച്ചതിനാല്‍ സിനിമ ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി ബുക്ക് മൈ ഷോ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയും ചെയ്തു.
എന്നാല്‍, സിനിമ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ ടിക്കറ്റ് കാന്‍സല്‍ ചെയ്ത് റീഫണ്ട് അനുവദിക്കുവെന്നായിരുന്നു കമ്പനിയുടെ വാദം. സിനിമ തുടങ്ങുന്നതിന് 20 മിനിറ്റ് മുമ്പാണ് രവി ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, ടിക്കറ്റില്‍ 20 മിനിറ്റ് മുമ്പുവരെ ടിക്കറ്റ് കാന്‍സല്‍ ചെയ്യാമെന്നും റീഫണ്ട് അനുവദിക്കുമെന്നും രേഖപ്പെടുത്തിയിരുന്നു. ഇതിന് വിപരീതമായി ബുക്ക് മൈ ഷോയിലൂടെ 20 മിനിറ്റ് മുമ്പ് ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ രവീന്ദറിന് സാധിച്ചില്ല.
തുടര്‍ന്ന് രവീന്ദര്‍ ബുക്ക് മൈ ഷോ കമ്പനിയുമായി ബന്ധപ്പെട്ടു. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് മുമ്പുണ്ടായിരുന്ന പോളിസിയാണെന്നും പുതുക്കിയ പോളിസി നിലവില്‍ വന്നുവെന്നുമായിരുന്നു മറുപടി. രവീന്ദറിന് ടിക്കറ്റ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കാതിരുന്നതിനാല്‍ കമ്പനി ടിക്കറ്റിന്റെ മുഴുവന്‍ പണവും നല്‍കാമെന്നും പ്ലാന്‍ വൗച്ചര്‍ നല്കാമെന്നുമുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് രവീന്ദറിന് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കമ്പനി തയാറായില്ല. ഇതോടെ രവീന്ദര്‍ കമ്മീഷനെ സമീപിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോഴുണ്ടായിരുന്ന പോളിസി അതിന്റെ ഉപയോഗം അവസാനിക്കുന്നതുവരെ പിന്തുടരണമെന്നായിരുന്നു കമ്മീഷന്റെ വിധി. തുടര്‍ന്ന് രവീന്ദറിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാനും കമ്പനിയോട് നിര്‍ദേശിച്ചു.