മനാമ: ബഹ്റൈനിൽ 12 മുതല്‍ 17 വയസു വരെയുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്കാന് തീരുമാനം.നാഷണല്‍ മെഡിക്കല്‍ ടാസ്ക്ഫോഴ്സിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. സിനോഫാം വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ കുത്തിവെപ്പ് സ്വീകരിക്കാം.
ബൂസ്റ്റര്‍ ഡോസ് എന്ന രീതിയില്‍ സിനോഫാം, അല്ലെങ്കില്‍ ഫൈസര്‍ ബയോഎന്‍ടെക് വാക്സിനായിരിക്കും ഇവര്‍ക്ക് നല്കുകഈ പ്രായവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും, ആവശ്യമുള്ളവര്‍ക്ക് കുത്തിവെപ്പ് സ്വീകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
.ഫൈസര്‍ ബയോഎന്‍ടെക് കോവിഡ് വാക്സിന്റെ രണ്ട് ഡോസ് സ്വീകരിച്ചിട്ടുള്ള പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ കുത്തിവെപ്പിന് അര്‍ഹത ലഭിക്കും. ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എന്ന രീതിയില്‍ ഫൈസര്‍ ബയോഎന്‍ടെക് വാക്സിന് കുത്തിവെപ്പാണ് നല്‍കുന്നത്.