കൊല്ലം; യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാൽ(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11 മണിയ്ക്കാണ് ശ്യാംലാലിന്റെ ഭാര്യ സ്വാതിശ്രീയെ(22) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് ശ്യാംലാൽ അച്ഛനോടൊപ്പം തിരുവനന്തപുരത്ത് ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സ്വാതിശ്രീയെ ശ്യാംലാൽ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്കുള്ള പെട്ടന്നുണ്ടായ പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.