ന്യൂഡല്‍ഹി: വാഹന ഇന്ധനവും (സിഎന്‍ജി) വീടുകളില്‍ പാചക ഇന്ധന (പിഎന്‍ജി)മായും പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ വിതരണ ലൈസന്‍സ് ലേലത്തില്‍ മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്(എംഇഐഎല്‍), അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ മുന്നിലെത്തി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്നായിരുന്നു അദാനി ഗ്രൂപ്പ് സിറ്റി ഗ്യാസ് ബിസിനസിലേക്ക് ഇറങ്ങിയത്. പിന്നീട് ഫ്രാന്‍സിലെ വന്പന് കമ്പനിയായ ടോട്ടലുമായി അദാനി ഗ്രൂപ്പ് കരാറുണ്ടാക്കി.
മേഘയ്ക്ക് 15ഉം അദാനി ടോട്ടലിന് 14ഉം ലൈസന്‍സ് ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഒന്‍പത്), ഭാരത് പെട്രോളിയം കോര്പറേഷന്(ആറ്), ദിനേശ് എന്‍ജിനിയേഴ്സ് ലിമിറ്റഡ്(നാല്),ആസാം ഗ്യാസ് കമ്പനി (മൂന്ന്) എന്നിങ്ങനെയാണു മറ്റു കമ്പനികള്‍ക്കു കിട്ടിയ ലൈസന്‍സുകളുടെ എണ്ണം.