കിയയുടെ നാലമത്തെ മോഡലായി കറെൻസ് എംപിവിയുടെ ബുക്കിംഗ് രാജ്യത്ത് ആരംഭിച്ചു.ബ്രാൻഡിലെ നാലാമത് മോഡലാണ് അവതരിപ്പിക്കാനിരിക്കുന്നത്.25,000 രൂപയാണ് എംപിവിയുടെ ബുക്കിംഗ് തുകയായി ഡീലര്‍ഷിപ്പുകള്‍ വാങ്ങുന്നത്. കമ്ബനിയുടെ ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്ക് വഴിയോ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ നടത്താം.
ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് മൂന്ന് നിരകളുള്ള എംപിവി ഇന്ത്യയില്‍ നിര്‍മ്മിക്കുക. കിയ ഇന്ത്യയില്‍ നിന്ന് ലോകമെമ്പാടും കാരെന്‍സ് കയറ്റുമതി ചെയ്യും, കൂടാതെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടുന്ന 90 രാജ്യങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുവെന്നും കമ്പനി പറയുന്നു.
എല്ലാ വേരിയന്റുകളിലും നിരവധി ഫീച്ചറുകളുമായിട്ടാണ് മോഡലിനെ കമ്പനി അവതതിപ്പിക്കുക.കഴിഞ്ഞ ഡിസംബർ 16-ന് ആഗോളതലത്തില്‍ അവതരിപ്പിച്ച കാരെന്‍സ്, പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ മൊത്തം 5 ട്രിം ഓപ്ഷനുകളില്‍ ഓഫര്‍ ചെയ്യും.
മൂന്ന് നിരകളുള്ള എംപിവി, വരും മാസങ്ങളില്‍ രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സോനെറ്റിന്റെയും സെല്‍റ്റോസിന്റെയും അതേ പാതയാണ് കാരെന്‍സും വിദേശ വിപണികളിലേക്ക് പിന്തുടരുന്നത്.
മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിക്കും. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് കാരെന്‍സിന് ലഭിക്കുന്നത്. ആദ്യത്തേത് 115ബിഎച്പി കരുത്തും 144എൻഎം ടോർക്യു ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്.