തിരുവനന്തപുരം: കോവളത്ത് വിദേശിയെ കൊണ്ട് മദ്യം റോഡിലൊഴിപ്പിച്ച കേസില്‍ ഗ്രേഡ് എസ്ഐ ടിസി ഷാജിയുടെ സസ്പെന്ഷന് പിന്‍വലിച്ചു.നിരപരാധിയെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നല്കിയ വിശദീകരണത്തിലാണ് നടപടി.നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്കി.ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി.
പുതുവര്‍ഷത്തലേന്നായിരുന്നു സംഭവം. ബെവ്കോയില്‍ നിന്നു വാങ്ങിയ മദ്യവുമായി സ്കൂട്ടറില്‍ പോയ വിദേശപൗരനെ തടഞ്ഞ് മദ്യം വഴിയില്‍ ഒഴുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ബില്‍ ഇല്ലെന്ന് കാണിച്ചായിരുന്നു നടപടി. സംഭവത്തില്‍, പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്ന കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.