തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi vijayan) ചികിത്സക്കായി അമേരിക്കയിലേക്ക് ( America ) പുറപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നിന്നും പുലർച്ചെ 4.40 ഉള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്കാ ണ് തുടർചികിത്സയുടെ ഭാഗമായി പിണറായി വിജയൻ പോയത്. ചികിത്സ സമയബന്ധിതമായി പൂർത്തിയായാൽ ഈമാസം 29നു മടങ്ങിയെത്തും. രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ഭരണച്ചുമതല ആർക്കും കൈമാറിയിട്ടില്ല.