ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും മുൻ ഇന്ത്യൻ ടീം മാനേജരുമായിരുന്ന ഒ.കെ ദേവസി അന്തരിച്ചു

 

തൃശൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയും മുന്‍ ഇന്ത്യന്‍ ടീം മാനേജരുമായിരുന്ന ഒ കെ ദേവസി അന്തരിച്ചു. 83 വയസായിരുന്നു.തൃശൂരില്‍ വിശ്രമ ജീവിതത്തിലായിരുന്നു. 

സഹാറാ മിലേനിയം കപ്പിനുളള ഇന്ത്യന്‍ ടീമിന്റെ മാനേജരായിരുന്നു. ഫെഡറേഷന്‍ കപ്പും സന്തോഷ്ട്രോഫിയും ദേശീയ ലീഗ് മത്സരങ്ങളും തൃശൂരില്‍ നടക്കുമ്പോള്‍ ഡിഎഫ്എ സെക്രട്ടറിയായിരുന്നു. ഫുട്ബോള്‍ മത്സരങ്ങളുടെ റേഡിയോ, ടിവി കമന്റേറിയനുമായിരുന്നു.