കൊച്ചി: ഇടപ്പള്ളി ലുലു മാളിന് പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്നറിയിക്കാന്‍ കളമശ്ശേരി മുനിസിപ്പാലിറ്റിക്ക് നിര്‍ദേശം നല്കി ഹൈക്കോടതി.
ലുലു മാള്‍ അനധികൃത പാര്‍ക്കിങ്ങ് ഫീസ് പിരിക്കുകയാണന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ബോസ്കോ ലൂയിസ്, പോളി വടക്കന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് പരിഗണച്ചത്.
ബില്‍ഡിങ് റൂള്‍ പ്രകാരം പാര്‍ക്കിങ്ങ് സ്ഥലം വേണം. ചട്ടപ്രകാരം ഉള്ള നടപടിയാണിതെന്നും അതില്‍ എങ്ങനെ ഫീസ് ഈടാക്കാനാവുമെന്നും കോടതി ചോദിച്ചു.
പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നത് തുടരാമെന്നും ഇതുവരെ ഈടാക്കിയത് ഹരജികളിലെ അന്തിമ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.