യോനെക്സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റണിൽ പി വി സിന്ധു സെമിയിൽ. സ്വന്തം നാട്ടുകാരിയായ അഷ്മിത ചലിഹയെ 36 മിനിറ്റിനുള്ളിൽ കീഴടക്കിയാണ് സിന്ധുവിന്റെ സെമി പ്രേവേശനം.
സ്കോർ 21-7, 21-18.
പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയെ പരാജയപ്പെടുത്തി ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെന്നും സെമിയിൽ എത്തി.
സെൻ 14-21, 21-9, 21-14 എന്ന സ്കോറിനാണ് തകർപ്പൻ ജയം സ്വന്തമാക്കിയത്.