തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഒഴിവാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 2500 കേന്ദ്രങ്ങളിൽ പ്രവർത്തകർ ഓൺലൈനിലെ പരിപാടിയിൽ പങ്കെടുക്കും. ഇന്ന് മൂവായിരത്തിലേറെ കോവിഡ് കേസുകളാണ് തലസ്ഥാന ജില്ലയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ 250 ലേറെ പേര് പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോഴിക്കോട് ബീച്ച് സമുദ്ര ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ടിപിആർ 20ന് മുകളിലുള്ള ജില്ലകളിൽ സാമുുദായിക-സാംസ്ക്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ഇതിൽ രാഷ്ട്രീയപരിപാടികളുടെ ഉൾപ്പെടുത്തിയില്ല എന്നുള്ളതാണ് ശ്രദ്ധേയം. സിപിഎം സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊതുസമ്മേളനങ്ങള്‍ മാറ്റിയത്. ടിപിആർ 30 ൽ കൂടുന്ന ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുവാദമില്ല. മാളുകളിലും നിയന്ത്രണമുണ്ട്.
സംസ്ഥാനത്ത് സ്കൂളുകൾ ഭാഗികമായി അടച്ചു. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ചത്തേക്കാണ് അടച്ച് ഓൺലൈൻ മാത്രമാക്കുന്നത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിലെത്തി നൽകും. വാരാന്ത്യനിയന്ത്രണവും രാത്രി കർഫ്യുവും ഏർപ്പെടുത്തില്ല.