കേപ്ടൗണ്‍: ഇന്ത്യക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഒരു ദിവസം ബാക്കിനിൽക്കെ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ആതിഥേയർ സ്വന്തമാക്കി.
സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ടെസ്റ്റ് 113 റണ്‍സിന് ജയിച്ച ഇന്ത്യ, ജൊഹാനസ്ബര്‍ഗില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
കേപ്ടൗണില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു.
സ്കോര്‍: ഇന്ത്യ – 10/223, 10/198, ദക്ഷിണാഫ്രിക്ക – 10/210, 3/212.
212 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന പ്രോട്ടീസ് നാലാം ദിനം ആദ്യ സെഷനിൽ തന്നെ കളി തീർത്തു. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ 101/2 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. കീഗൻ പീറ്റേഴ്സണിന്റെ (82) അർധ സെഞ്ചുറി പ്രകടനമാണ് ആതിഥേയരുടെ വിജയം അനായാസമാക്കിയത്.
പീറ്റേഴ്സണെ ശാർദുൽ ഠാക്കൂർ പുറത്താക്കിയ ശേഷം ദക്ഷിണാഫ്രിക്ക സന്ദർശകർക്ക് പിന്നീടൊരവസരവും നൽകിയില്ല. ബാവുമയും (32) റസി ദസനും (41) ചേർന്ന് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിച്ചു.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.